തന്നെ കണ്ണീരു കുടിപ്പിച്ച അച്യുതാനന്ദൻ മാപ്പു പറയണമെന്ന്‌ ആന്റണി

നീതിബോധവും മനഃസാക്ഷിയുമുണ്ടെങ്കിൽ തന്നെയും തന്റെ ഗവൺമെന്റിനെയും മുത്തങ്ങ സംഭവത്തിന്റെ പേരിൽ കണ്ണീരു കുടിപ്പിച്ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദൻ മാപ്പു പറയണമെന്ന്‌ മുഖ്യമന്ത്രി ആന്റണി ആവശ്യപ്പെട്ടു. മുത്തങ്ങ സംഭവത്തെപ്പറ്റി സി.ബി.ഐ ഹൈക്കോടതിയിൽ നല്‌കിയ റിപ്പോർട്ടിനെക്കുറിച്ച്‌ മന്ത്രിസഭായോഗത്തിനുശേഷം പത്രപ്രതിനിധികളോട്‌ സംസാരിക്കവെയാണ്‌ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്‌. ഇരുപത്‌ ആദിവാസികളെ ചുട്ടുകൊന്ന ക്രൂരനാണ്‌ താനെന്ന്‌ വി.എസ്‌ ആരോപിച്ചത്‌ ഏറെ വേദനാജനകമായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മറുപുറംഃ- ഇതെന്താ, ടി.വി.സീരിയലോ, പ്രൊഫഷണൽ നാടകമോ….ഇത്തരം ഡയലോഗുകൾ വളരെ അപൂർവ്വമായേ കേരള രാഷ്‌ട്രീയത്തിൽ കേൾക്കാനാവൂ… ആന്റണിയുടെ സ്ഥാനത്ത്‌ കരുണാകരനാണെങ്കിൽ നല്ല നാലു പുളിച്ച വർത്തമാനം പറഞ്ഞ്‌ വി.എസിനെ നാറ്റിച്ചേനെ…. ഇങ്ങനെ ഹൃദയനിർമ്മലനാകല്ലേ മുഖ്യമന്ത്രി…..

എങ്കിലും, പ്രതിപക്ഷന്റെ ആരോപണങ്ങൾ ഇത്തിരി കൂടുതലല്ലേ…. നാവു നന്നായാൽ തലയ്‌ക്കു കൊളളാം..

Generated from archived content: news1_aug19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here