മധുവിധു കഴിഞ്ഞാലും ബന്ധം തുടരാം ഃ കാരാട്ട്‌

ആണവക്കരാർ പ്രശ്നത്തിൽ മൻമോഹൻസിംഗ്‌ ഗവൺമെന്റിനെ താഴെയിറക്കാൻ ശ്രമിക്കില്ലെന്ന്‌ സി.പി.എം നേതൃത്വം വ്യക്തമാക്കി. എന്നാൽ മധുവിധു തീർന്നുവെന്നും ഇനി വിവാഹമോചന പത്രികയിൽ ഒപ്പിട്ടാൽ മതിയെന്നുമുള്ള സി.പി.ഐ നേതാവ്‌ എ.ബി ബർദ്ദൻ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായി മധുവിധു തീർന്നാലും വിവാഹബന്ധം തുടരാമെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

മറുപുറം ഃ മധുവിധു കഴിഞ്ഞ്‌ മണവാട്ടി കറവക്കാരന്റെ കൂടെ ഓടിപ്പോയാലും സി.പി.എം മണവാളന്‌ വലിയ വിഷമമൊന്നും ഉണ്ടാകില്ല. വീണ്ടുമൊരു കല്ല്യാണം നടത്താൻ കേരളത്തിലും ബംഗാളിലും ഇനി ചെന്നാൽ പഴയതുപോലെ സീറ്റിന്റെ എണ്ണം ഉണ്ടാകുമെന്ന്‌ ഉറപ്പിക്കാൻ പറ്റില്ലല്ലോ… ഈ അവസരത്തിൽ കേരളത്തിൽ നിന്നും ഒറ്റസീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പാണ്‌. കല്ല്യാണം നഷ്ടക്കച്ചവടം തന്നെയാകും. അതുകൊണ്ട്‌ മൻമോഹൻ മണവാട്ടി വേലി ചാടുകയോ, മതിലു പൊളിക്കുകയോ എന്തുവേണമെങ്കിലുമായിക്കൊള്ളട്ടെ… നമ്മൾ ബന്ധമുപേക്ഷിക്കില്ല… പിന്നെ നാട്ടുകാരെ കാണിക്കാൻ ഒരു ബന്ദ്‌ പിണക്കമോ, ഹർത്താൽ കരച്ചിലോ നടത്താം…

Generated from archived content: news1_aug18_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here