മലയാള മനോരമ നല്ല ഇടയൻ ഃ രാജൻ ബാബു എം.എൽ.എ

ദുരിതം അനുഭവിക്കുന്നവർക്കെല്ലാം മലയാള മനോരമ നല്ല ഇടയനാണെന്ന്‌ എ.എൻ.രാജൻബാബു എം.എൽ.എ പറഞ്ഞു. സുനാമി ബാധിതർക്ക്‌ മനോരമ നിർമ്മിച്ച വീടുകൾ സ്വീകരിക്കുന്ന ചടങ്ങിലാണ്‌ രാജൻബാബു ഇങ്ങനെ പറഞ്ഞത്‌. എവിടെ ദുരിതമുണ്ടോ അവിടെയെല്ലാം മനോരമ ആശ്വാസമായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ ഒക്കെ ശരിയാണ്‌. സുനാമി വന്നപ്പോൾ മനോരമ എത്തി, ‘ഹിമാലയ’ കൊലപാതകം നടത്തിയപ്പോഴും കുത്തിപ്പൊക്കാൻ മനോരമ എത്തി. പക്ഷെ ‘ഇന്റഗ്രേറ്റസ്‌ ഫിനാൻസ്‌’ എന്ന വാക്ക്‌ മനോരമയിൽ വരില്ല. അതും ഒരു ഇടയന്റെ കളിയാണ്‌. ഈ ഇടയൻ ചില കുഞ്ഞാടുകളെ പ്രത്യേകം പരിരക്ഷിക്കുന്നുണ്ട്‌. കണ്ടത്തിൽ വീട്ടിലെ കുഞ്ഞാടുകളെ പൊന്നുപോലെ നോക്കിയില്ലെങ്കിൽ ദൈവം തമ്പുരാൻ കോപിച്ചാലോ…?

Generated from archived content: news1_aug18_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here