എ.ഐ.സി.സി സമ്മേളനം ഃ കോൺഗ്രസുകാർ കൂട്ടത്തോടെ ഡൽഹിയിലേക്ക്‌

എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും കോൺഗ്രസുകാർ കൂട്ടത്തോടെ ഡൽഹിയിലേക്ക്‌ പോകാൻ തുടങ്ങി. ഇതിൽ ക്ഷണിക്കപ്പെട്ടവരും ക്ഷണിക്കപ്പെടാത്തവരും ഉണ്ട്‌. ക്ഷണിക്കപ്പെട്ടവരുടെ ലിസ്‌റ്റിലെ ആശയക്കുഴപ്പമാണ്‌ ഇതിന്‌ പ്രധാന കാരണം. ഇതുവരെ രണ്ടു ലിസ്‌റ്റുകളാണ്‌ കേരളത്തിനായി എ.ഐ.സി.സി പുറത്തിറക്കിയിരിക്കുന്നത്‌.

മറുപുറംഃ- പാപി ചെന്നിടം പാതാളമെന്നാണ്‌ വെയ്പ്‌. ഇനി ഡൽഹിയിലെത്തുന്ന അപൂർവ്വ ജനുസിൽപ്പെട്ട നല്ല കോൺഗ്രസുകാരുടെ കാര്യം പോക്കായി…..നമ്മുടെ നാട്ടുകാരായ കോൺഗ്രസുകാരുടെ പുലികളിയും, പരിചമുട്ടുകളിയും കണ്ട്‌ അവരുടെ ഗതി മേലോട്ടാകുമെന്ന്‌ തീർച്ച….നാറിയവനെ തൊട്ടാൽ തൊട്ടവനും നാറും കേട്ടോ എ.ഐ.സി.സി….

Generated from archived content: news1_aug18.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here