എം.എൻ.വിജയൻ മനുഷ്യബോംബാണെന്ന് ഡി.വൈ.എഫ്.ഐ മുഖപത്രം യുവധാര. യുവധാരയുടെ വാർഷികപ്പതിപ്പിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. പ്രദീപ്‌കുമാറാണ് വിജയനെതിരെ ഇങ്ങനെ ആഞ്ഞടിച്ചിരിക്കുന്നത്. മനുഷ്യബോംബ് സ്വയം ഇല്ലാതാകുകയും കുറെ നിരപരാധികളെ ഉന്മൂലനം ചെയ്യുകയും ചെയ്യും. ഇടതു തീവ്രവാദവും വിപ്ലവ വായാടിത്തവുമാണ് എം.എൻ.വിജയൻ പ്രകടിപ്പിക്കുന്നതെന്നും പ്രദീപ് വിശദീകരിക്കുന്നുണ്ട്.
മറുപുറംഃ പ്രിയ എം.എൻ.വിജയൻ, ഇപ്പോൾ മനസ്സിലായില്ലേ വാരിക്കുന്തവും, അമ്പും വില്ലും വിപ്ലവത്തിന്റെ അടയാളങ്ങളല്ലെന്ന്, എന്തിന് മനുഷ്യബോംബിനുപോലും വിലയില്ല. എങ്കിലും തിരഞ്ഞെടുപ്പു വരുമ്പോൾ ചെഗുവേരയും, കാസ്‌ട്രോയും, കയ്യൂരും, കരിവെളളൂരും കിടന്ന് പുളയ്‌ക്കും…. മനുഷ്യബോംബാകാനും ഇത്തിരി ധൈര്യം വേണമെന്ന് പ്രദീപിനെപ്പോലുളള കുഞ്ഞുങ്ങൾക്കറിയില്ല. എ.കെ.ജി സെന്ററിലെ ഏസിയിൽ കിടക്കുമ്പോൾ എന്തോന്ന് ബോംബ് അല്ലേ… പിന്നെ സംസ്ഥാന സെക്രട്ടറിയേറ്റിൽ വി.എസ്.പക്ഷത്തുനിന്ന് തോറ്റു തൊപ്പിയിട്ടതിന്റെ പ്രായശ്ചിത്തവും. ഒക്കെകൂടി, ഓക്കെയായി…. എങ്കിലും ഡി.വൈ.എഫ്.ഐക്കാരെ ഈ വയോവൃദ്ധനെ ഇത്രയും നാൾ ചുമന്നതല്ലേ…. ഒടുവിൽ കുടം നിലത്ത്.
Generated from archived content: news1_aug17_05.html