ദീപാരാധനയ്‌ക്കുശേഷം ക്ഷേത്രങ്ങളിൽ ‘ലജ്ജാവതിയേ…’ ഉയരുന്നു ഃ മന്ത്രി കാർത്തികേയൻ

ചില ദേവീക്ഷേത്രങ്ങളിൽ ദീപാരാധനയ്‌ക്കുശേഷം ‘ലജ്ജാവതിയേ….“ എന്ന ഗാനമാണ്‌ കേൾപ്പിക്കുന്നതെന്ന്‌ മന്ത്രി ജി.കാർത്തികേയൻ കുറ്റപ്പെടുത്തി. ചില ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ പെരുമാറ്റം ഭക്തജനങ്ങൾക്ക്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന രാമായണമാസാചരണത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കാർത്തികേയൻ.

മറുപുറംഃ- ഇത്‌ ഇന്നും ഇന്നലെയുമായി തുടങ്ങിയതല്ല കാർത്തികേയാ… അയ്യപ്പഭക്തിഗാനം ’ചിക്‌പുക്‌ ചിക്‌പുക്‌ റെയിലേ…” എന്ന രീതിയിലും ശ്രീകൃഷ്‌ണഭക്തിഗാനം ‘ടെലഫോൺ മണിപോൽ ചിരിപ്പവതിവളാ….“ എന്ന രീതിയിലുമൊക്കെയായിരുന്നു ക്ഷേത്രം ജീവനക്കാർ ഭക്തിശുദ്ധിയോടെ കാസറ്റിട്ട്‌ ജനത്തെ പുകച്ചുകൊണ്ടിരുന്നത്‌. ഏതായാലും ദേവിക്ക്‌ ’ലജ്ജാവതിയേ…‘ എന്ന പാട്ട്‌ നല്‌കിയത്‌ നന്നായി….അല്ലാതെ ’തെമ്മാ….തെമ്മാ തെമ്മാടി ദേവീ….‘ എന്ന്‌ പാടി ആരാധിച്ചില്ലല്ലോ. ഭാഗ്യം. നന്ദിയുണ്ട്‌ മന്ത്രീ….ക്ഷേത്ര ജീവനക്കാരുടെ മുഖത്ത്‌ നോക്കി ഇങ്ങനെ പറഞ്ഞതിന്‌.

Generated from archived content: news1_aug17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here