മൂവായിരം വർഷം പഴക്കമുളള ഒരു സ്ത്രീയുടെ അസ്ഥികൂടം ഫിജിയിൽ നിന്നും കിട്ടി. ഇത് ഇപ്പോൾ സൗത്ത് പെസഫിക് യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ചിരിക്കുകയാണ്. 40 വയസ്സിനും 50 വയസ്സിനും മധ്യേ മരിച്ച അവർക്ക് 161 സെന്റിമീറ്റർ ഉയരമുണ്ട്.
മറുപുറംഃ ഇതാണ് പറയുന്നത് ദൈവത്തിന്റെ ഓരോരോ പരിപാടികളെന്ന്. മൂവായിരം വർഷം മുമ്പത്തെ അസ്ഥികൂടം ഫിജിയിൽ വെറുതെ പുല്ലുപോലെയല്ലേ കിട്ടിയത്. ഇവിടെ കേരളത്തിൽ ചേകന്നൂർ മൗലവിയുടെ അസ്ഥികൂടം പോയിട്ട് ഒരു മുടിനാരുപോലും കണ്ടുപിടിക്കാനായില്ല. കോടതീം തർക്കവും ബഹളവും ഒക്കെ പൊടിപൊടിക്കുന്നുണ്ടെങ്കിലും ചേകന്നൂരിന്റെ ഭൗതികാവശിഷ്ടം കിട്ടണമെങ്കിൽ ഇനിയുമൊരു മൂവായിരം വർഷം കൂടി കഴിയണമായിരിക്കും…. എന്താ കഥ…
Generated from archived content: news1_aug13_05.html