ജനരോഷം ശക്തമാകാൻ സാധ്യതഃ മുരളീധരൻ

വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ ജനരോഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന്‌ കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. സർക്കാർ നിബന്ധനകൾ അനുസരിച്ച്‌ പ്രവർത്തിക്കാൻ തയ്യാറാകുന്നവർക്കുമാത്രം കോളേജുകൾ അനുവദിച്ചിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും മുരളി പറഞ്ഞു. തിരുവനന്തപുരത്ത്‌ റിട്ടയേർഡ്‌ ടീച്ചേഴ്‌സ്‌ കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

മറുപുറംഃ- ഏറെ അനുഭവജ്ഞാനമുളളവരുടെ പോലെയാണല്ലോ പയ്യൻസ്‌ സംസാരിക്കുന്നത്‌….അനുഭവജ്ഞാനം കാണും; ജനങ്ങൾ മണ്ടന്മാരും മരപ്പട്ടികളും അല്ലെന്ന്‌ വടക്കാഞ്ചേരിയിൽനിന്നും കൃത്യമായി മനസ്സിലാക്കിയല്ലോ…ഇനി മര്യാദയ്‌ക്ക്‌ ജീവിച്ചാൽ വീട്ടുകാർക്കും നാട്ടുകാർക്കും ഗുണം….വെറുതെയെന്തിന്‌ നമുക്കറിയാത്ത വിദ്യാഭ്യാസകാര്യത്തിൽ തലയിടുന്നു. അതിന്റെ കടി ആന്റണി ഏറ്റുകൊളളും; നമുക്കിനി കെ.പി.സി.സിയിൽ ഒഴിവുണ്ടോ എന്നും തിരഞ്ഞെടുപ്പ്‌ അടുത്തോ എന്നും നോക്കാം….

Generated from archived content: news1_aug12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here