പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് ആഗസ്‌റ്റ് 15 മുതൽ വീണ്ടും വില വർദ്ധിപ്പിക്കാൻ ശ്രമം. ഓയിൽ കമ്പനികൾ ഇതിനുളള ശ്രമത്തിലാണ്. പെട്രോളിനും ഡീസലിനും ഒരുരൂപ വച്ച് കൂട്ടുവാനാണ് കമ്പനികൾ ആലോചിക്കുന്നതെങ്കിലും കൃത്യമായ വർദ്ധന പ്രഖ്യാപനത്തിനുശേഷം മാത്രമെ അറിയാനാകൂ.
മറുപുറംഃ- ഓയിൽ കമ്പനികൾ കാവ്യനീതിയുളളവരാണ്. വിലവർദ്ധനവ് ആഗസ്‌റ്റ് പതിനഞ്ചിനു തന്നെയാണല്ലോ തീരുമാനിച്ചത്. സ്വാതന്ത്ര്യദിനത്തിന്റെ ശവപ്പെട്ടിയിൽ ഒരാണിയടി….നടക്കട്ടെ, നടക്കട്ടെ…ഒടുവിൽ വി.കെ.എന്നിന്റെ സർ ചാത്തുവെന്ന കഥാപാത്രം കൊച്ചി മഹാരാജ്യം തൂക്കിവിറ്റതുപോലെ ഇന്ത്യയെ മഹാന്മാരായ നമ്മുടെ ഭരണാധികാരികൾ സായിപ്പന്മാർക്കും നാട്ടുസായിപ്പന്മാർക്കും എഴുതിക്കൊടുക്കാതിരുന്നാൽ മതിയായിരുന്നു.
Generated from archived content: news1_aug11.html