നിലവിലുളള നിയമകലാശാലകളിൽ പഠിച്ചിറങ്ങുന്നവരെ അവഹേളിക്കുന്ന തരത്തിലുളള നാലാംതരം അഭിഭാഷകരെയാണ് സ്വാശ്രയ നിയമസർവകലാശാല സൃഷ്‌ടിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. ഇത്തരം സ്വാശ്രയ നിയമസർവകലാശാലകൾ സ്ഥാപിക്കാൻ തിടുക്കം കൂട്ടരുതെന്നും വി.എസ്. നിയമസഭയിൽ ആവശ്യപ്പെട്ടു.
മറുപുറംഃ പ്രിയ വി.എസേ, ഏത് അഭിഭാഷകൻ വന്നാലും സർക്കാർ ശമ്പളം കൊടുക്കേണ്ടിവരില്ലല്ലോ. കേൾവികേട്ട നിയമകലാശാലയിൽ നിന്നുളളവർ പലരും കേസില്ലാ വക്കീലായി നടക്കുന്ന കാലമാണിത്. വാദിച്ചു ജയിക്കാനും പഠിച്ചു മുന്നേറാനുമുളള കഴിവുളളവർക്ക് എന്നും കോടതി സ്വർഗ്ഗമായിരിക്കും. അല്ലാത്തവർ നിലവിലുളള കലാശാലയിൽ നിന്നു വന്നാലും, സ്വാശ്രയത്തിൽനിന്നു വന്നാലും ഗതി മേല്പോട്ടായിരിക്കും.
എന്തിനാ വി.എസേ. പ്രതിപക്ഷ നേതാവെന്നും പറഞ്ഞ് കാടടച്ച് വെടിവയ്‌ക്കുന്നത്. വെറുതെയല്ല പിണറായി പണി തന്നുകൊണ്ടിരിക്കുന്നത്. വായിലെ നാക്ക് വേണ്ടിടത്തേ ഉപയോഗിക്കാവൂ.
Generated from archived content: news1_aug11-05.html