പി.എഫ്‌ പലിശ 8.5% ആയി കുറച്ചു

ജീവനക്കാരുടെ പ്രൊവിഡന്റ്‌ ഫണ്ട്‌ നിക്ഷേപ പലിശ എട്ടര ശതമാനമാക്കി കുറയ്‌ക്കാൻ ഫണ്ടിന്റെ ട്രസ്‌റ്റ്‌ ബോർഡ്‌ യോഗം കേന്ദ്ര സർക്കാരിനോട്‌ ശുപാർശ ചെയ്‌തു. നിലവിൽ ഇത്‌ 9.5% ആണ്‌. പലിശ 12 ശതമാനമാക്കണമെന്ന്‌ പ്രമുഖ ട്രേഡ്‌ യൂണിയനുകളെല്ലാം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. പലിശ കുറച്ച നടപടിക്കെതിരെ പ്രതിഷേധ സമരവുമായി മുന്നോട്ടുപോകാൻ ട്രേഡ്‌ യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്‌.

മറുപുറംഃ- കേന്ദ്ര ഗവൺമെന്റിന്റെ ഒരു കാല്‌ തൊഴിലാളിവർഗ്ഗ പാർട്ടിക്കാരായിരുന്നിട്ടും രക്ഷയില്ല ജീവനക്കാരേ, 2000-ൽ 11 ശതമാനമായിരുന്നത്‌ പോയിപ്പോയി ഒടുവിൽ എട്ടരയായി. ഇതേതാണ്ട്‌ ഇഞ്ചമുളളിൽ നിന്നും കൂവമുളളിലേയ്‌ക്കിട്ട പോലെയായി.

Generated from archived content: news1_aug10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English