ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന കടമ്മറ്റത്ത് കത്തനാർ എന്ന സീരിയൽ തടഞ്ഞുകൊണ്ട് അവധിക്കാല ജില്ലാകോടതി ഉത്തരവിട്ടു. പരുമല പനയന്നാൽകാവ് ഭഗവതിക്ഷേത്ര ചരിത്രത്തിനു വിരുദ്ധമായി ചില ഭാഗങ്ങൾ സംപ്രേഷണം ചെയ്തതിനാലാണ് സീരിയൽ തടഞ്ഞത്.
മറുപുറംഃ- ഈ സീരിയൽ വരുന്നതിനുമുമ്പ് കത്തനാർക്ക് നാട്ടിൽ ഒരു നിലയും വിലയും ഉണ്ടായിരുന്നു. അതേതായാലും പോയികിട്ടിയിട്ടുണ്ട്. മാക്രി പിടുത്തക്കാരെപോലെ യക്ഷികളെ പിടിക്കാൻ തെക്കുവടക്ക് നടത്തം തന്നെ കത്തനാർക്ക്….സീരിയലിന് കിട്ടിയ മാർക്ക് വട്ടപ്പൂജ്യം.. പരലോകത്തുനിന്നും സീരിയൽ മഹാരഥന്മാർക്ക് നേരെ കത്തനാർ കൊടും ക്ഷുദ്രപ്രയോഗം നടത്തുകയുണ്ടായോ ആവോ.
Generated from archived content: news1_april27.html