കോടതികൾ അതിരു വിടരുത്‌ ഃ പ്രധാനമന്ത്രി

നിയമനിർമ്മാണ സഭയ്‌ക്കും ജുഡീഷ്യറിക്കും ഇടയിലുള്ള അതിർവരമ്പ്‌ കോടതികൾ ലംഘിക്കരുതെന്ന്‌ പ്രധാനമന്ത്രി മൻമോഹൻസിംഗ്‌ പറഞ്ഞു. എന്നാൽ പാർലമെന്റിന്റെയും നിയമസഭകളുടേയും പ്രവൃത്തികൾ പരിശോധിക്കാൻ കോടതികൾക്ക്‌ അധികാരമുണ്ടെന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ്‌ ജസ്‌റ്റീസുമാരുടെയും യോഗത്തിലാണ്‌ ഇരുവരും ഈ അഭിപ്രായപ്രകടനം നടത്തിയത്‌.

മറുപുറം

ഇങ്ങ്‌ കേരളത്തിൽ വി എസും പിണറായിയും കോടതികളെ ചീത്ത പറയുന്നതു കേട്ട്‌, ഇവരെന്ത്‌ മണ്ടന്മാർ എന്നു പറഞ്ഞ്‌ തലകുത്തി ചിരിച്ച്‌ കളിയാക്കിയതാണ്‌ നമ്മുടെ ഉമ്മനും കൂട്ടരും. ദേ, ഇപ്പോൾ കോൺഗ്രസിന്റെ കമാൻഡന്റ്‌ ഇൻ ചീഫ്‌ പറയുന്നു കോടതി അതിരു വിടുന്നുവെന്നും തലകുത്തി നിൽക്കുന്നുവെന്നും. ഇനി കോൺഗ്രസിന്റെ അമ്മ മഹാറാണി കൂടി ഇക്കാര്യം സ്ഥിരീകരിച്ചാൽ വി എസും പിണറായിയുമൊക്കെ പൂവിട്ടു പൂജിക്കപ്പെടേണ്ടവരായിത്തീരും. ഇവരെപ്പോലെ ഉശിരുള്ള നാലുപേർ കേരളത്തിലെ കോൺഗ്രസിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന്‌ മൻമോഹൻ ആഗ്രഹിക്കുന്നുണ്ടായിരിക്കും. ഏതായാലും ഒരു കാര്യം മനസിലായി. ഭരിക്കുന്നവർക്കെല്ലാം കോടതി ഒരു പാരയാണ്‌.

Generated from archived content: news1_apr9_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here