വ്യാജരേഖാക്കേസിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ആന്റണിയെ വിമർശിച്ചു എന്ന കാരണത്താൽ സസ്‌പെന്റ് ചെയ്യപ്പെട്ട ശോഭനാജോർജ് എം.എൽ.എക്കെതിരെയുളള നടപടികൾ പിൻവലിക്കാൻ കോൺഗ്രസ് അച്ചടകസമിതി കെ.പി.സി.സി പ്രസിഡന്റ് പി.പി.തങ്കച്ചനോട് ശുപാർശചെയ്‌തു. ശുപാർശയുടെ അടിസ്ഥാനത്തിൽ സസ്‌പെൻഷൻ പിൻവലിക്കാനുളള പ്രഖ്യാപനം ഉടൻ ഉണ്ടാകും.
മറുപുറംഃ- അനന്തരം ലോകവസാനത്തിനുളള സമയമടുത്തു. ഗ്രൂപ്പ് ഗ്രൂപ്പിനോട് യുദ്ധം ചെയ്യുകയും, സർപ്പസന്തതികൾ അപ്പനുമേൽ കൊടുങ്കാറ്റായി വീശുകയും, ഗ്രഹണസമയത്ത് ഞാഞ്ഞൂലുകൾ ഉണ്ണിയായും പ്രസാദായും പത്തിവിടർത്തുകയും, തീമഴയായി ചില ഇടയ ജനുസുകൾ സ്ഥാനാർത്ഥികളായി പ്രത്യക്ഷപ്പെടുകയും ഒടുവിൽ ധൂമകേതുക്കൾ ഭൂമിയിലേക്ക് തിരിച്ചു വരികയും ചെയ്യും…ദൈവമേ….ഇനി എന്തൊക്കെ കാണണം?
Generated from archived content: news1_apr8.html