നായർ-ഈഴവ മിശ്രവിവാഹ സംഗമം

നായർ-ഈഴവ മഹാസഭകളുടെ നേതൃത്വത്തിൽ ഇരുസമുദായങ്ങളിൽനിന്നും മിശ്രവിവാഹിതരായ ദമ്പതികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഏപ്രിൽ പത്തിന്‌ ശിശുക്ഷേമസമിതി ഓഡിറ്റോറിയത്തിൽ നടത്തും. നായരീഴവ മിശ്രവിവാഹ സംഗമവേദിയുടെ സംസ്ഥാനതല ഉദ്‌ഘാടനം അന്നേദിവസം വൈകീട്ട്‌ 5 മണിക്ക്‌ സ്വാമി സത്യാനന്ദ സരസ്വതി നിർവഹിക്കും.

മറുപുറംഃ എന്തോ കളളത്തരം മണക്കുന്നുണ്ടല്ലോ? ഇത്‌ വെളളാപ്പളളി-പണിക്കർ പരിണയത്തിന്റെ അനന്തരഫലമായി സംഭവിക്കുന്നതാണോ? ഏതായാലും നായർ-ഈഴവ സമുദായത്തിൽ ഒതുക്കിയത്‌ നന്നായി.. പറയനും, പുലയനും, സത്യാക്രിസ്ത​‍്യാനിയും, മാപ്പിളമാരും പുറത്തായത്‌ എന്താണാവോ…. അതിലും ഭയങ്കരം ദമ്പതി സംഗമം ഉദ്‌ഘാടനം ഒരു നിത്യബ്രഹ്‌മചാരിയെക്കൊണ്ട്‌ നടത്താനും ധൈര്യം കാട്ടിയല്ലോ….ദയവുചെയ്‌ത്‌ ആ വേദിയിൽവച്ച്‌ സ്വാമിയുടെ കല്ല്യാണവും നടത്തിക്കളയരുതേ സംഗമക്കാരേ….

Generated from archived content: news1_apr7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here