ഒരാളെ കൊലപ്പെടുത്തുകയും പതിമൂന്ന് പെൺകുട്ടികളെ ബലാൽസംഗം ചെയ്യുകയും ചെയ്തതിന് മാനഭംഗസ്വാമി എന്നറിയപ്പെടുന്ന പ്രേമാനന്ദിന് മദ്രാസ് ഹൈക്കോടതി നല്‌കിയ തുടർച്ചയായ രണ്ട് ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി ശരിവച്ചു. ശ്രീലങ്കാസ്വദേശിയായ പ്രേമാനന്ദ് തിരുച്ചിറപ്പളളിയിലാണ് തന്റെ ആശ്രമം തുടങ്ങിയത്. ആശ്രമത്തിലെത്തിയ അനേകം യുവതികളെ ഇയാൾ മാനഭംഗപ്പെടുത്തിയിട്ടുണ്ട്. 13 പെൺകുട്ടികളുടെ കാര്യമാണ് കോടതിയിൽ തെളിഞ്ഞത്. കുറ്റകൃത്യങ്ങളുടെ വ്യാപ്‌തി നോക്കിയാൽ ഇയാൾ യാതൊരുവിധ ദയവും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
മറുപുറംഃ അനുഗ്രഹങ്ങൾ ബലാൽസംഗത്തിലൂടെ എന്ന പുതിയ ആത്മീയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ ഈ മഹാനെ എന്നും ലോകം ഓർക്കും. കാവിയുടുത്ത ഏതവനെയും കണ്ടാൽ ശരണം വിളിച്ചു പുറകെ പോകുന്നവർക്ക് എന്തായാലും ഇതൊരു പാഠമാകും. ‘കാക്കിക്കുളളിലെ കവിഹൃദയം’ എന്നു പറയുന്നതുപോലെ ‘കാവിക്കുളളിലെ കാമുകഹൃദയം’ പേറുന്ന ഇത്തരക്കാരെ തിരണ്ടിവാൽ കൊണ്ട് അടിച്ചു പൊളിക്കണം. ഒരുപാട് മൂല്യങ്ങളുളള ഭാരതീയ ആത്‌മീയദർശനത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്നവരെയൊക്കെ ഇതല്ലാതെ എന്തുചെയ്യാൻ?
Generated from archived content: news1_apr6.html