‘വാറ്റ്’ വിരുദ്ധസമരത്തെ ശക്തമാക്കാൻ വ്യാപാരി വ്യവസായ ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ വ്യാഴാഴ്‌ച മുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പം സംസ്ഥാനഭാരവാഹികളും സമരത്തിൽ പങ്കെടുക്കും.
മറുപുറംഃ അതു നന്നായി, ഇടയ്‌ക്ക് പട്ടിണി കിടന്നാൽ കൊളസ്‌ട്രോളും പ്രമേഹവുമൊക്കെ കുറയും, ആ തടി കണ്ടാലറിയാം ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന്. ഏതു ഡോക്‌ടറാ ഈ ബുദ്ധി ഉപദേശിച്ചത്?
വിഷമം വിചാരിക്കല്ലേ… രാഷ്‌ട്രീയക്കാരുടെ ഹർത്താൽ അവസാനിപ്പിക്കാൻ വാളും പരിചയുമായി നടന്നവരാണല്ലോ നിങ്ങൾ. ഒടുവിൽ സ്വന്തം കാര്യം വന്നപ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ അഴിഞ്ഞാടിയത് ജനം കണ്ടു. സ്‌ത്രീകളെപ്പോലും വെറുതെ വിട്ടില്ല. അതുകൊണ്ട് ഈ നിരാഹാരത്തിലും വലിയ കാര്യമൊന്നുമുണ്ടാകില്ലെന്ന് ജനം കരുതും… സോറി….
Generated from archived content: news1_apr4.html
Click this button or press Ctrl+G to toggle between Malayalam and English