ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ ഇന്ത്യ തോറ്റ് പുറത്തായതിനു കാരണം ടീമിലെ മുതിർന്ന താരങ്ങളാണെന്ന് ടീം കോച്ച് ഗ്രെഗ് ചാപ്പൽ. സച്ചിനടക്കമുള്ള മുതിർന്ന താരങ്ങളെ നിശിതമായാണ് ചാപ്പൽ വിമർശിച്ചിരിക്കുന്നത്. കരാർ അവസാനിക്കുന്നതിനാൽ താൻ രാജിവയ്‌ക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഇന്ത്യൻ ചാനലാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വാർത്ത വന്നതിനുശേഷം ചാപ്പൽ ഇക്കാര്യമെല്ലാം നിഷേധിച്ചതായും റിപ്പോർട്ട് ഉണ്ട്.
മറുപുറം
ഃ
ഇപ്പോഴും ജീവിച്ചിരിക്കുന്നതിന് ദൈവത്തോട് നന്ദി പറഞ്ഞ് പ്രാർത്ഥിക്കേണ്ട സമയത്താണ്, അടുത്ത വാക്‌പയറ്റിനൊരുങ്ങുന്നത്. പാക്ക് കോച്ച് വൂമറുടെ മുഖമൊന്ന് ഓർത്താൽ തീരാവുന്നതേയുള്ളൂ ഈ മുറുമുറുപ്പ്. പിന്നെ നമ്മുടെ സൂപ്പർ ക്രിക്കറ്റ് മനുഷ്യരുടെ കാര്യമാണേൽ “ഞാൻ…. ഞാൻ എന്ന ഭാവങ്ങളെ” എന്ന സിനിമാപ്പാട്ടാണ് ഓർമ്മ വരിക. ഇത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ജന്മദോഷമാണ്. ഇതു മാറ്റാൻ ചാപ്പലല്ല ഒടേതമ്പുരാൻ വിചാരിച്ചാൽപോലും പറ്റില്ല. സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുകയായിരുന്നു ഉത്തമം. ഇത് ആകെ തവിടുപൊടിയായപ്പോഴാണ് എണ്ണിപ്പെറുക്കി കരയൽ… ഇക്കാര്യമൊക്കെ നേരത്തെ അറിയാമായിരുന്നല്ലോ… അന്നേ കരഞ്ഞ് പിരിഞ്ഞിരുന്നെങ്കിൽ അത്രയും വിലയെങ്കിലും കിട്ടിയേനെ. ഏതായാലും കോച്ചും കുട്ടികളും മാനേജുമെന്റുമൊക്കെ ചേർന്ന് ഇന്ത്യയ്‌ക്ക് പുതിയൊരു റെക്കോർഡ് ഇട്ടതിന് അഭിനന്ദനങ്ങൾ…
Generated from archived content: news1_apr3_07.html