പൃഥ്വിരാജ്‌ ചുവടുമാറ്റി – വിനയന്റെ സിനിമയിൽ അഭിനയിക്കും

ഫിലിം ചേംബറിന്റെ കരാർ വ്യവസ്ഥകൾ അംഗീകരിച്ച്‌ സിനിമയിൽ അഭിനയിക്കാൻ തയ്യാറാണെന്ന്‌ നടൻ പൃഥ്വിരാജ്‌ പറഞ്ഞു. കരാർ വ്യവസ്ഥകൾ അഭിനേതാക്കൾക്ക്‌ ദോഷകരമല്ലെന്നും കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. വിനയൻ സംവിധാനം ചെയ്യുന്ന സത്യം എന്ന ചിത്രത്തിലായിരിക്കും പൃഥ്വിരാജ്‌ അഭിനയിക്കുക.

എന്നാൽ ‘അമ്മ’യുടെ തീരുമാനത്തെ ധിക്കരിക്കുന്നവർ ഒറ്റപ്പെടുമെന്നും അവരെ മിത്രങ്ങളായി കാണുവാൻ കഴിയില്ലെന്നും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ്‌ ഇന്നസെന്റ്‌ വ്യക്തമാക്കി.

മറുപുറംഃ- അങ്ങിനെ അമ്മയുടെ വില്ലനായി പൃഥ്വിരാജിന്റെ പുതിയ അവതാരം നന്നായി. നിഷേധിയായ അച്ഛന്റെ മകൻ ഇതിൽ കൂടുതലെന്തു ചെയ്യാൻ. അമ്മയുടെ ആദ്യവിലക്ക്‌ ഏറ്റുവാങ്ങിയത്‌ സുകുമാരനാണല്ലോ…ഇനി മകനേയും വിലക്കാം…അതുപോട്ടെ ഇന്നച്ചനെന്താ പറയുന്നേ…പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുമെന്നോ…കൊളളാം നടന്മാരുടെ സ്വാതന്ത്ര്യത്തിനു നേരെയാണ്‌ ചേംബർ കരാറെന്ന്‌ പറഞ്ഞ്‌ സമരം ചെയ്യുന്നവർ, അഭിനയിക്കാൻ പോകുന്ന നടനെ ഒറ്റപ്പെടുത്തുകയോ….ആവശ്യമുളളവർ അഭിനയിക്കട്ടെ സാറെ…ഒരു കലാകാരനെ ഒറ്റപ്പെടുത്താനുളള അധികാരം അമ്മ ഏറ്റെടുക്കണമോ…? അതും ഒരു അടിച്ചമർത്തലല്ലേ. പിടിച്ചതും കൊളളാം….അളയിൽ ഇരിക്കുന്നതും കൊളളാം…

Generated from archived content: news1_apr30.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here