മദ്യം കുറഞ്ഞ വിലയ്‌ക്ക്‌ നല്‌കണംഃ കോടതി

മദ്യദുരന്തങ്ങൾ ഒഴിവാക്കാൻ നല്ല മദ്യം കുറഞ്ഞ വിലയ്‌ക്ക്‌ നല്‌കണമെന്ന്‌ കോടതി അഭിപ്രായപ്പെട്ടു. സമ്പൂർണ്ണ മദ്യനിരോധനം അപ്രായോഗികമാണെന്ന വിലയിരുത്തലും കോടതി നടത്തി. കുപ്പണ മദ്യദുരന്തക്കേസിൽ വിധിപറഞ്ഞ കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി കെ.ചെന്താമരാക്ഷനാണ്‌ വിധി ന്യായത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

മറുപുറംഃ- ഇനി ഗാന്ധിയന്മാരും ചില ഇനത്തിൽപ്പെട്ട പാതിരിമാരും കോടതിക്കുമുന്നിൽ ‘രഘുപതി രാഘവ….“ പാടി നിരാഹാരം കിടക്കേണ്ടിവരുമോ..? കോടതി പറഞ്ഞത്‌ എത്ര ശരി….’വാർണീഷു‘ കലക്കിയതുപോലെയുളള മദ്യങ്ങൾ ഒഴിവാക്കി കുറച്ചു നല്ല സാധനം ജനങ്ങൾക്ക്‌ നല്‌കട്ടെ…. കുടിവെളളമില്ലാത്ത നാട്ടിൽ വിദേശമദ്യം കൊണ്ടൊരു ആറാട്ട്‌. ”കോഴതീ…കീ ഷിന്ദാഫാദ്‌…“

Generated from archived content: news1_apr3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here