സ്വകാര്യ കമ്പനി വാങ്ങിയ നെൽവയലിൽ ഡി.വൈ.എഫ്‌.ഐ.യുടെ പ്രതിഷേധ കൊടി

സ്വകാര്യകമ്പനി വാങ്ങിയ നെൽവയലിനു ചുറ്റും സ്ഥാപിച്ച കോൺക്രീറ്റ്‌ കാലുകൾ തകർത്ത്‌ ഡി. വൈ. എഫ്‌. ഐ. പ്രവർത്തകർ വയലിൽ കൊടി കാട്ടി പ്രതിഷേധിച്ചു. കൊടകരക്കടുത്ത്‌ കുളത്തൂർ പാടത്താണ്‌ സംഭവം നടന്നത്‌. മദ്രാസ്‌ ആസ്ഥാനമായുള്ള ശാന്തവെല്ലൂർ ഡവലപ്പേഴ്‌സ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനമാണ്‌ 40 ഏക്കറോളം വയൽ വാങ്ങിയത്‌.

മറുപുറം ഃ വയലിൽ കൊടികളുയർത്തും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ… വയലുനിരത്തി കർഷകരെ വഴിയാധാരമാക്കി ആരെങ്കിലും വ്യവസായം തുടങ്ങുവാൻ ഒരുമ്പെട്ടാൽ തകർക്കും നമ്മൾ, പൊളിക്കും നമ്മൾ…. അല്ലേലും ഈ 40 ഏക്കറൊക്കെ മൂടിയിട്ട്‌ ഇവരെന്ത്‌ വ്യവസായം തുടങ്ങാൻ… മൂടണമെങ്കിൽ ഒരു പ്രദേശം തന്നെ മൂടണം… കണ്ടിലെ സിംഗൂരും നന്ദിഗ്രാമുമൊക്കെ…. അവിടെ ആരെങ്കിലും കൊടികുത്തിയാൽ അവരുടെ ചന്തി അടിച്ചുപൊളിക്കും നമ്മൾ… ഇത്‌ സില്ലിക്കേസ്‌…. വിപ്ലവമൊക്കെ ചില്ലറക്കാരോട്‌… മറ്റവൻമാര്‌ ദൈവങ്ങളല്ലേ… പിന്നെ മൂടാൻ വരുന്നവർ വേണ്ട രീതിയിൽ, വേണ്ട വിധത്തിൽ, വേണ്ടപ്പെട്ടവരോട്‌ ആലോചിച്ചുവന്നാൽ കേരളമെന്ന ഇട്ടാവട്ടം മുഴുവനായി തന്നെ മൂടിത്തരും നമ്മൾ…. അവിടെ എന്തു സർക്കസ്‌ വേണമെങ്കിലും നടത്താം…

Generated from archived content: news1_apr2_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English