മൂന്നാറിലെ കയ്യേറ്റഭൂമിയിലേക്ക് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ സന്ദർശനം വെറും രാഷ്‌ട്രീയ നാടകമാണെന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനുള്ള പരിപാടിയാണിത്. സ്വന്തം മന്ത്രിമാരിൽ വിശ്വാസമുണ്ടെങ്കിൽ അവരുടെ റിപ്പോർട്ടിന്മേൽ നടപടി എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
മറുപുറം ഃ
കുഞ്ഞവറാൻ മതിലു ചാടിയാലും ചാടിയില്ലെങ്കിലും തല്ല് എന്ന മട്ടിലാണല്ലോ കാര്യങ്ങൾ. ഇന്നലെ ഉമ്മൻ പറഞ്ഞു മുഖ്യൻ മൂന്നാറിൽ പോകണമെന്ന്. ഇന്ന് ചെന്നിത്തല പറയുന്നു ആ പോക്ക് വെറുതെയാണെന്ന്. വെടിവെച്ചോളൂ… പക്ഷെ അത് കാടടച്ചും, തോക്കിൻ കുഴലിൽ കയറിയിരുന്നുമാകരുത്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന പരിപാടി അത്ര നല്ലതല്ല. മുഖ്യൻ മൂന്നാറിൽ പോകട്ടെ… കാര്യങ്ങൾ കാണട്ടെ… എന്ത് തീരുമാനം എടുക്കുമെന്ന് നോക്കട്ടെ… അതു കഴിഞ്ഞുമതി വെടിയും പുകയുമെല്ലാം… വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് മൂർച്ചയില്ലാത്ത കത്തികൊണ്ട് ഇങ്ങനെ വെട്ടല്ലേ… വെറുതെ ക്ഷീണിക്കും.
Generated from archived content: news1_apr28_07.html