കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പുകാലത്ത് സൂചികൊണ്ട് എടുക്കേണ്ടിയിരുന്ന കോൺഗ്രസിലെ പ്രശ്‌നം തൂമ്പകൊണ്ട് എടുക്കേണ്ടിവന്ന സാഹചര്യമാണ് ഇപ്പോഴുളളതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അച്ചടക്കലംഘനം നടത്തിയവരെ മുഖ്യമന്ത്രി ഒപ്പം കൊണ്ടുനടക്കുകയാണെന്ന ആന്റണിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
മറുപുറംഃ സൂചിയും പാരയും തൂമ്പയുമൊക്കെയായി കേരളഭരണം ഭൂമി കൊത്തിക്കിളച്ചപോലെയായി. ഇനി കുറച്ച് വെളളവും കൂടി ഒഴിച്ചുകൊടുത്താൽ അടുത്ത തവണ എൽ.ഡി.എഫിനു സുഖമായി പടർന്നു പന്തലിക്കാം…. ഇതൊക്കെ അറിഞ്ഞുതന്നെയാണു ഉമ്മൻസാറെ മുരളീധരൻ ചുവടുവയ്‌ക്കുന്നത്. ഏതായാലും അടുത്ത ഭരണത്തിൽ മുരളീധരൻ കക്ഷിതന്നെ. ഇവിടെ ആന്റണിയോട് സൂചിക്കഥയും തൂമ്പാപ്പാട്ടും നടത്തിയിരുന്നോളൂ… മണ്ണുംചാരി നിന്നവൻ പെണ്ണിനേയും കൊണ്ടുപോകും.
Generated from archived content: news1_apr28.html