ഉമേഷ്‌ബാബുവിനെ പുരോഗമന കലാസാഹിത്യ സംഘടനയിൽ നിന്നും പുറത്താക്കി.

പ്രശസ്ത കവിയും വി.എസ്‌. പക്ഷക്കാരനുമായ കെ.സി. ഉമേഷ്‌ ബാബുവിനെ പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. സി.പി.എം. വിരുദ്ധ പ്രസിദ്ധീകരണമായ ‘ജനശക്തി’യുടെ കഴിഞ്ഞലക്കത്തിൽ ഉമേഷ്‌ എഴുതിയ ‘ഭയങ്ങൾ’ എന്ന കവിതയിൽ പാർട്ടിയെ കഠിനമായി വിമർശിക്കുന്നതിന്റെ പേരിലാണ്‌ പുറത്താക്കൽ. പ്രൊഫ. എം.എൻ. വിജയനെ അനുകൂലിച്ച്‌ നിലപാടെടുത്തതു മുതൽ ഉമേഷ്‌ പാർട്ടിയുടെ കണ്ണിലെ കരടായിരുന്നു.

മറുപുറം

പണ്ടൊക്കെ ഭരണകൂടങ്ങൾക്കെതിരെ കത്തുന്ന സാഹിത്യം എഴുതിയ പേരിൽ എത്രയോ എഴുത്തുകാരെയാണ്‌ നാടുകടത്തുകയും തൂക്കിലേറ്റുകയും ചെയ്തത്‌. അവർക്കൊക്കെ ജയ്‌വിളിച്ചും രക്തസാക്ഷിമണ്ഡപങ്ങൾ കെട്ടിയുമാണ്‌ നമ്മൾ വിപ്ലവകാരികളായത്‌.

ഏതായാലും കവിതയെഴുതിയതിന്റെ പേരിൽ ഒരു സാമ്രാജ്യത്ത രാഷ്‌ട്രവും ഒരു കവിയേയും ഇക്കാലത്ത്‌ നാടുകടത്തില്ല…. കൊല്ലുകയുമില്ല… അങ്ങിനെ ചെയ്താൽ അവരൊക്കെ വെറുതെ ‘ഫാസിസ്‌റ്റ്‌’ എന്ന സ്ഥാനം അലങ്കരിക്കേണ്ടിവരില്ലേ…. നമ്മൾ ഈ കവികളേയും എഴുത്തുകാരേയും പുറത്താക്കിയാൽ ഫാസിസ്‌റ്റ്‌ എന്നപേര്‌ ആരും കൂട്ടിവായിക്കില്ലല്ലേ… കാരണം പാർട്ടിയുടെ പേരിൽ ഒരു കമ്മ്യൂണിസം ഉണ്ടല്ലോ. ഇതാണ്‌ പേരുകൊണ്ട്‌ പിടിച്ചുനിൽക്കുക എന്നു പറയുന്നത്‌.

Generated from archived content: news1_apr27_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here