മുൻമുഖ്യമന്ത്രി എ.കെ.ആന്റണിയെ മുന്നിൽ നിർത്തി ചിലയാളുകൾ തന്നെ പിന്നിൽനിന്നും കുത്തുകയായിരുന്നുവെന്ന് മുൻമന്ത്രി ടി.എം.ജേക്കബ് പറഞ്ഞു. കേരളത്തിൽ ഇനി യു.ഡി.എഫ് പാടില്ലെന്നും കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രിയാകാനുളള നടപടികളാണ് ഉമ്മൻചാണ്ടി കൈകൊളളുന്നതെന്നും ജേക്കബ് ആരോപിച്ചു. ഉമ്മൻചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞാൽ മാത്രമെ യു.ഡി.എഫും കോൺഗ്രസും രക്ഷപ്പെടുകയുളളുവെന്നും ജേക്കബ് പറഞ്ഞു.
മറുപുറംഃ എങ്കിലും ജേക്കബേ, ഇത്രയും വേണ്ടായിരുന്നു. പണ്ട് ശിഖണ്ഡിയെ മുന്നിൽ നിർത്തി അർജ്ജുനൻ ഭീഷ്‌മപിതാമഹനെ വധിച്ച കഥ നമ്മൾ കേട്ടിട്ടുണ്ട്. പറഞ്ഞു വരുമ്പോൾ ജേക്കബ് ഭീഷ്‌മരും, ഉമ്മൻചാണ്ടി അർജ്ജുനനുമായി. പാവം ആന്റണി ശിഖണ്ഡിയും. ഒന്നോർത്താൽ നല്ലത്; നീർക്കോലി കടിച്ചാലും ചിലരുടെ അത്താഴം മുടങ്ങും…. ശിഖണ്ഡിയുടെ ചില പണികളും കുരുക്ഷേത്രയുദ്ധത്തിന്റെ ഗതി മാറ്റിയിട്ടുണ്ട്… ചില വെടികളൊക്കെ ആന്റണിയും വയ്‌ക്കുന്നുണ്ട്… കാത്തിരുന്നു കാണാം ജേക്കബേ.
Generated from archived content: news1_apr27.html