സ്മാർട്ട്‌സിറ്റി പദ്ധതിയുടെ അന്തിമ കരാറിൽ സത്യമെല്ലാം തെളിയുമെന്നും എൽ.ഡി.എഫിന്റെ കള്ളത്തരം വെളിച്ചത്തുവരുമെന്നും കെ.പി.സി.സി. അധ്യക്ഷൻ രമേശ് ചെന്നിത്തല. പദ്ധതി കൊണ്ടുവന്നത് ഉമ്മൻചാണ്ടിയാണ്. അതിന്റെ പേരിൽ ആരും അദ്ദേഹത്തെ ഒറ്റപ്പെടുത്തരുത്. തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് (ഐ) എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മറുപുറം ഃ
‘കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തി പോയി… അയ്യോ കാക്കച്ചി കൊത്തി പോയി’ എന്ന സിനിമാ ഗാനം യൂത്ത് കോൺഗ്രസുകാരോ, കെ.എസ്.യു.ക്കാരോ കുറച്ചു നാളേയ്‌ക്ക് പാടുവാൻ പാടില്ലെന്ന നിർദ്ദേശവും വേണം. കേരളം മുഴുവൻ തീറെഴുതി കൊടുത്ത് സ്മാർട്ട്‌സിറ്റി കൊണ്ടുവരാൻ പോയ ഉമ്മനും ഇപ്പോഴതെ വി.എസും തമ്മിൽ ചില്ലറ വ്യത്യാസമുണ്ട് രമേശേ… അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന വർത്തമാനമല്ല വേണ്ടത്. സംഗതി രണ്ടു സി.പി.എമ്മുകാർ കണ്ടാൽ അങ്കമാണെങ്കിലും സ്മാർട്ട് സിറ്റി സ്മാർട്ടായി. വെറുതെ പല്ലിട കുത്തി നാറ്റിക്കാതെ വേറെ പണിനോക്കുന്നതല്ലേ നല്ലത്.
Generated from archived content: news1_apr26_07.html