ഭരണകക്ഷിയുടെ ഒത്താശയോടെയാണ് മൂന്നാറിലും മറ്റും ചിലർ വൻതോതിൽ ഭൂമി കയ്യേറ്റം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി. കേരളം കണ്ട ഏറ്റവും വലിയ മാഫിയ പ്രവർത്തനമാണ് ഇപ്പോൾ മൂന്നാറിൽ നടക്കുന്നത്. മുഖ്യമന്ത്രി ഉടൻ മൂന്നാർ സന്ദർശിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
മറുപുറം ഃ
അത് കലക്കി. പ്രതിപക്ഷനായാൽ ഇങ്ങനെ തന്നെ വേണം. പക്ഷെ തിരിഞ്ഞു നോക്കരുത്. നോക്കിയാൽ ഒരു നാറിയ മണം വീശും. നമ്മുടെ കാലത്ത് ഒരു കയ്യേറ്റവും ആരും അറിഞ്ഞുമില്ല, തടഞ്ഞുമില്ല. കയ്യേറ്റങ്ങളുടെ തൃശൂർപൂരമല്ലേ അന്നൊക്കെ നടന്നത്. നമുക്ക് വേണ്ടപ്പെട്ട മന്ത്രിമാരുടെ ബന്ധുജനങ്ങൾക്ക് ആവശ്യത്തിലേറെ കിട്ടിയെന്നും കരക്കമ്പിയുണ്ട്. അവിടെ ചെന്ന് മാന്തി നോക്കിയാലല്ലേ കയ്യേറ്റം ഉണ്ടായോ എന്ന് അറിയാൻ പറ്റൂ. അന്ന് നമുക്ക് അതിന് സമയവുമില്ലായിരുന്നു. ദേ… ഇപ്പോൾ രാജേന്ദൻ മന്ത്രിയും ബിനോയ് വിശ്വം മന്ത്രിയും കൂടി ചെന്ന് മാന്തിയപ്പോൾ ചില കാര്യങ്ങളെങ്ക്ലും അറിഞ്ഞു. ഏതായാലും ഈ മന്ത്രിസഭ കയറി അന്നുതന്നെ തുടങ്ങിയ കയ്യേറ്റമല്ലെന്ന് ഉമ്മന്റെ പിള്ളേർക്കുവരെ അറിയാമല്ലോ… ഒരു കാര്യം ചെയ്യാം… പട്ടി ചന്തയ്‌ക്കു പോയപോലെ നന്ദിഗ്രാമിൽ പോയ നമ്മുടെ കെ.പി.സി.സി ടീമില്ലേ അവരെ മൂന്നാറിലേയ്‌ക്ക് വിടാം… പണ്ടൊപ്പിച്ച പട്ടയങ്ങൾ വല്ലതുമുണ്ടെങ്കിൽ കയ്യിലെടുത്തോളാനും പറഞ്ഞോളൂ….
Generated from archived content: news1_apr25_07.html
Click this button or press Ctrl+G to toggle between Malayalam and English