ഗുരുദേവന്റെ കാർഷികസ്വപ്നം സാക്ഷാത്‌കരിക്കണം ഃ വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരുദേവന്റെ കാർഷിക സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കുമെന്ന്‌ എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ ശ്രീനാരായണ ഹരിതഗീതം പദ്ധതി ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. 102 വർഷം മുമ്പ്‌ കൊല്ലത്ത്‌ ഒരു കാർഷിക പ്രദർശനം ഗുരുദേവൻ സംഘടിപ്പിച്ചുവെന്നും കൃഷിയുടെ മഹത്വം മനസിലാക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മറുപുറം

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്ന ഗുരുദേവ സ്വപ്നം കാര്യമായി തന്നെ നാം സാക്ഷാത്‌കരിച്ചിട്ടുണ്ടല്ലോ. പിന്നെ മദ്യം വിഷമാണ്‌, കുടിക്കരുത്‌, വാങ്ങരുത്‌, ഉണ്ടാക്കരുത്‌ – അതും സാക്ഷാത്‌കരിച്ചു. വിഗ്രഹാരാധനയ്‌ക്കെതിരായി കണ്ണാടി പ്രതിഷ്‌ഠിച്ച ഗുരുദേവന്റെ തന്നെ പ്രതിമ നിർമ്മിച്ച്‌ ആരാധിച്ച്‌ ആ സ്വപ്നവും സാക്ഷാത്‌കരിച്ചു. ഇനി കാർഷിക സ്വപ്നം സാക്ഷാത്‌കരിക്കാൻ വിളകൾ തലകുത്തി നട്ടായിരിക്കും പണി തുടങ്ങുക.

Generated from archived content: news1_apr24_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here