പ്രവർത്തകരുടെ അഭിപ്രായം മാനിച്ച് പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യത്തിൽ മേയ് ഒന്നിന് വെളളപ്പുക ഉയരുമെന്ന് കെ.മുരളീധരൻ പറഞ്ഞു. വർഗ്ഗീയശക്തികളൊഴിച്ച് ആരുമായും സഖ്യമുണ്ടാക്കും. ഇടതുമുന്നണിയുമായി കോൺഗ്രസിന് യാതൊരു തീണ്ടലുമില്ലായെന്നും കെ.മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മറുപുറംഃ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതോടനുബന്ധിച്ച് ഉയരുന്ന വളരെ പുണ്യമായ വെളളപ്പുക അടയാളത്തെ നമ്മുടെ അലവലാതി ഗ്രൂപ്പുകളിയുമായി താരതമ്യം ചെയ്തത് ഇത്തിരി കടന്ന കൈയ്യായിപ്പോയി മുരളീധരാ… ഏതായാലും മേയ് ഒന്നോടുകൂടി കൂടെ നിൽക്കുന്ന എം.എൽ.എമാരിൽ പലരും കൂടുമാറുമ്പോൾ അപ്പന്റെയും മകന്റെയും കട്ടപ്പുക കാണുമെന്ന സംശയത്തിലാണ് ജനങ്ങൾ…..
Generated from archived content: news1_apr23.html
Click this button or press Ctrl+G to toggle between Malayalam and English