ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലീങ്ങളുടെ പിന്തുണയില്ലാതെ രാജ്യം പുരോഗമിക്കില്ലെന്ന് പ്രധാനമന്ത്രി വാജ്‌പേയ്. തന്നെ സന്ദർശിച്ച ഒരു സംഘം മുസ്ലീം നേതാക്കളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തിരഞ്ഞെടുപ്പ് ആയതിനാലല്ല താനിങ്ങനെ പറയുന്നതെന്നും മുസ്ലീങ്ങളും ഹിന്ദുക്കളും സഹോദരന്മാരെപ്പോലെ കഴിയുന്ന കാലം സ്വപ്നം കാണുന്നവനാണ് താനെന്നും വാജ്‌പേയ് പറഞ്ഞു.
മറുപുറംഃ- ശരിയാ… മുസ്ലീം പിന്തുണയില്ലാതെ ബി.ജെ.പി രക്ഷപ്പെടില്ല. അയോധ്യയിൽ ഒരു മുസ്ലീം പളളിയുണ്ടായതിനാൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ പറ്റി. മുംബെയിൽ കുറച്ച് മുസ്ലീം ഇടപാട് നടത്തിയതിനാൽ അവിടെയും കസേരയിൽ കയറി….ഇനിയും വേണം ഇത്തരം നല്ല പിന്തുണകൾ….
Generated from archived content: news1_apr22.html