ക്രിസ്തുവിനെയും കൃഷ്ണനേയും താൻ ഒരുപോലെയാണ് കാണുന്നതെന്ന് ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ്. ഹിന്ദുത്വമെന്നത് ഒരു മതമല്ലെന്നും അത് ഭാരതസംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റത്തൂർകുന്ന് കാവനാട് നടക്കുന്ന ഗോ സേവാ മഹായജ്ഞത്തിന്റെ മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യേശുദാസ്.
മറുപുറം ഃ
ഇപ്പോൾ പറഞ്ഞത് പറഞ്ഞു. ഇനി എപ്പോഴും ഇങ്ങനെ പറയല്ലേ. പതിനാറായിരത്തെട്ട് ഭാര്യമാരുള്ള കൃഷ്ണനെയാണ് മഗ്‌ദലനക്കാരി മറിയം വന്ന് അഭ്യാസമിറക്കിയിട്ടും കുലുങ്ങാത്ത ക്രിസ്തുവിനോട് ഉപമിച്ചത്. പാമ്പിനെ കുന്തംകൊണ്ട് കുത്തിക്കൊന്ന ഗീവർഗീസും, മഴുവെറിഞ്ഞ പരശുരാമനും ഒരുപോലെ എന്നുകൂടി പറഞ്ഞാൽ ശരിയായി. രൂപമില്ലാത്ത ദൈവത്തേയും, അവതാരദൈവങ്ങളെയും, മനുഷ്യപുത്രനായ ദൈവത്തേയും ഒരുപോലെ ആരാധിക്കുമ്പോൾ നമ്മുടെ കാര്യം സേഫ്… ‘ജഗദീശ്വരൻ’ എന്ന ഒറ്റ പ്രയോഗത്തിൽ സകലതിനെയും കൂട്ടികെട്ടാമല്ലോ…. അങ്ങിനെ ടപ്പാന്നൊരു പുണ്യവാളനുമാകാം… കുറച്ചുനാൾ മുമ്പ് അച്ഛനും മക്കളും കൂടി പാടിയ പാട്ടിനെല്ലാം പേറ്റന്റ് എടുക്കാൻ നടന്നതും, നാട്ടിലെ പാവപ്പെട്ട ഗായകരുടെ കഞ്ഞികുടി മുട്ടിക്കാൻ പോയതും ഈ ജഗദീശ്വരന്റെ കാരുണ്യകടാക്ഷം കൊണ്ടുതന്നെ.
Generated from archived content: news1_apr21_07.html