പെണ്ണ്‌ കടത്ത്‌ – ബി. ജെ. പി എം. പി. അറസ്‌റ്റിൽ

ഭാര്യയും മകനുമെന്ന വ്യാജേന അന്യസ്‌ത്രീയും അവരുടെ പുത്രനെയും കാനഡയിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിച്ച ഗുജറാത്തിലെ ബി. ജെ. പി. എം. പി ബാബുഭായി കട്ടാരയെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും പോലീസ്‌ അറസ്‌റ്റു ചെയ്തു. ഇവരെ കാനഡയിൽ എത്തിക്കുന്നതിന്‌ എം. പി വൻ തുക പറ്റിയതായും റിപ്പോർട്ടുണ്ട്‌. സംഭവത്തെ തുടർന്ന്‌ ബാബുഭായി കട്ടാരയെ ബി. ജെ. പി.യിൽ നിന്നും സസ്‌പെന്റു ചെയ്തു.

മറുപുറം

ഒരു സായ്പ്‌ നടൻ വന്ന്‌ നമ്മുടെ ഒരു നടിയെ ചുംബിച്ചതിന്‌ നമ്മൾ നടത്തിയ പുകില്‌ എന്തായിരുന്നു. കോലം കത്തിക്കൽ…. ചീത്തവിളി…. ഷൂട്ടിംഗ്‌ മുടക്കൽ. ദേ…. നമുക്ക്‌ വേണ്ടപ്പെട്ട, അത്യാവശ്യം പണിയൊക്കെ നടത്തുന്ന, ഗുജറാത്തിൽ നിന്നുമാണ്‌ ഒരു മഹാനെ ഇപ്പോൾ പോലീസ്‌ പൊക്കിയിരിക്കുന്നത്‌. അതും പെണ്ണുകടത്തിന്‌. ആരുമില്ലേ ഒരു കോലം കത്തിക്കാൻ…? കോലമില്ലെങ്കിൽ വേണ്ട ഒരു ഈർക്കിലിയെങ്കിലും കത്തിക്കാൻ… രണ്ടു കാലിലും മന്തുള്ളവർ നമ്മുടെ ഇടയിൽ പുല്ലുപോലെ ഇനിയും വിരാജിച്ചുകൊണ്ടിരിക്കുമ്പോൾ വല്ലവരുടേയും കോലം കത്തിക്കാനാണല്ലോ നമുക്കിഷ്ടം. ബസ്‌റ്റ്‌ കച്ചവടക്കാർ തന്നെ നമ്മുടെ പാർട്ടിയിലുള്ളത്‌….

Generated from archived content: news1_apr20_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here