കോൺഗ്രസ് പാർട്ടി തേളുകളെപ്പോലെയായിരിക്കുന്നുവെന്ന് സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടു. ഓരോന്നിൽനിന്നും നിരവധി കോൺഗ്രസ് തേളുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇവർ നടത്തുന്ന ദണ്ഡിയാത്രകൾ ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ പുനരാവർത്തനമല്ല, മറിച്ച് അതിന്റെ പരിഹാസ ചിത്രമാണ്. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി നേതാക്കൾ ക്യൂ നിൽക്കുന്ന ഇന്നത്തെ കേരളം രാജ്യത്തിന് അപമാനമാണെന്നും അഴീക്കോട് പറഞ്ഞു. തിരുവനന്തപുരത്ത് സതേൺ റെയിൽവേ മസ്‌ദൂർ യൂണിയൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഴീക്കോട്.
മറുപുറംഃ കൂട്ടിന് പെണ്ണും പിടക്കോഴിയുമില്ലാത്ത അഴീക്കോട്‌സാറ് തന്നെ ചില കാര്യങ്ങളിൽ എത്രപ്രാവശ്യം മലക്കം മറിയുന്നത് നാട്ടുകാർ കണ്ടതാണ്. താൻ തെറി പറഞ്ഞ് കണ്ണുപൊട്ടിച്ച, വമ്പന്മാരെയെല്ലാം കാര്യം കാണുവാൻ വേണ്ടി തലയിൽ കയറ്റിവയ്‌ക്കുന്ന ശീലം രാഷ്‌ട്രീയക്കാർക്കു മാത്രമല്ലല്ലോ സാംസ്‌കാരിക നായകർക്കും ഉണ്ടല്ലോ… കോൺഗ്രസിലെന്തു ഗ്രൂപ്പ്. ഗ്രൂപ്പുകളി കാണണമെങ്കിൽ സാഹിത്യലോകത്ത് ചെല്ലണം. അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവർ ധാരാളം. അല്ലേ, അഴീക്കോടുസാറെ…. ഗാന്ധിയെക്കുറിച്ചോർത്ത് കോൺഗ്രസുകാരെ നന്നാക്കാൻ പോകല്ലേ…. വല്ലതും വിളിച്ചുപറഞ്ഞു കളയും അവന്മാർ… നാക്കിന് തരിമ്പും ലക്കുംലഗാനുമില്ലാത്തവരാ…
Generated from archived content: news1_apr20.html
Click this button or press Ctrl+G to toggle between Malayalam and English