ചുംബനവിവാദം പുകയുന്നു

ബോളിവുഡ്‌ താരം ശില്പാ ഷെട്ടിയെ ഹോളിവുഡ്‌ താരം റിച്ചാർഡ്‌ ഗീർ പരസ്യമായി ചുംബിച്ചത്‌ വിവാദമാകുന്നു. ഡൽഹിയിൽ നടന്ന എയ്‌ഡ്‌സ്‌ ബോധവത്‌ക്കരണ പരിപാടിയിൽ ചുംബനത്തിലൂടെ എയ്‌ഡ്‌സ്‌ പകരില്ലെന്ന സന്ദേശം നൽകുന്നതിനിടയിലാണ്‌ ഗീർ ശില്പയെ ബലമായി മാറോടണച്ച്‌ കവിളിൽ ചുംബിച്ചത്‌. ഈ സംഭവത്തോട്‌ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച്‌ ശില്പയുടെ കോലം ശിവസേന പ്രവർത്തകർ കത്തിച്ചു. ശില്പ അഭിനയിക്കുന്ന ‘മെട്രോ’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും ഹിന്ദു സംഘടനാ പ്രവർത്തകർ തടഞ്ഞു.

മറുപുറം

സംഭവം ഇത്തിരി കടന്ന കൈയ്യായിപ്പോയി എന്നത്‌ സത്യം. എങ്കിലും ഈ കോലം കത്തിയ്‌ക്കുന്നവർ ഇത്രമാത്രം തുള്ളാൻ എന്താണ്‌ കാരണം. ചുംബിച്ച നടനും ചുംബനമേറ്റ നടിക്കും പ്രശ്നമില്ലെങ്കിൽ നമുക്കെന്ത്‌ പ്രശ്നം. ഒരു സായ്പ്‌ നമ്മുടെ ഒരു പെങ്കൊച്ചിനെ ചുംബിച്ചതല്ലേയുള്ളൂ… നമ്മളാകട്ടെ എത്ര പാതിരി സായ്പന്മാരെയാണ്‌ നിർത്തി കത്തിച്ചിട്ടുള്ളതും വെട്ടിക്കൊന്നിട്ടുള്ളതും. ഏതായാലും അതിന്റെത്രയും സാംസ്‌കാരിക വിരുദ്ധമല്ല ഈ ചുംബനം. കോളടിച്ചത്‌ ശില്പാ ഷെട്ടിയാണ്‌. മാധ്യമങ്ങളിൽ നിറഞ്ഞങ്ങിനെ കത്തുകയല്ലേ… റിയാലിറ്റി ഷോ… ചുംബനം… അരി വാങ്ങാനുള്ള കാശ്‌ കൊച്ച്‌ ഒപ്പിക്കുന്നുണ്ട്‌…

Generated from archived content: news1_apr18_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English