20 കൊല്ലത്തിനുശേഷം യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം

നീണ്ട ഇരുപതുവർഷത്തെ ഇടവേളയ്‌ക്കുശേഷം മേയ്‌ 23, 24, 25 തീയതികളിൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം നടക്കും. റാലിയും പൊതുസമ്മേളനവും ഉണ്ടാകുമ്ന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ.പി.അനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായ മേയ്‌ ഒന്നിന്‌ ജില്ലാ കൺവെൻഷനുകൾ നടക്കും.

മറുപുറംഃ ഈശ്വരാ…. വീണ്ടുമൊരു സുനാമി കൂടി…. തന്തമാരുടെ തല്ലുകണ്ട്‌ കോരിത്തരിച്ച യൂത്ത്‌ മക്കൾ എങ്ങിനെയെങ്കിലും ഒരു സമ്മേളനം നടത്തി തങ്ങളുടെ വിഷമം തീർക്കുവാനുളള കൊതിയിലാ…. കസേര അവിടെത്തന്നെ ഉണ്ടാകുമെന്നു കരുതി സമ്മേളനം നടത്തിയാൽ അനിൽകുമാറിന്റെ വിധി ഐസുകട്ടയിൽ പെയ്‌ന്റടിച്ചത്‌ പോലെയായിരിക്കും. ഇരുപതുവർഷം അടക്കിവച്ച ഉച്ചപ്പിരാന്തുകൾ യൂത്തന്മാർ എങ്ങിനെ തീർക്കുമെന്റെ ദൈവമേ?

Generated from archived content: news1_apr18.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here