ഉമ്മൻചാണ്ടിക്കെതിരെ പുതിയ കക്ഷികൾ വരുന്നത്‌ സ്വാഗതാർഹംഃ വി.എസ്‌

ഉമ്മൻചാണ്ടിയ്‌ക്കെതിരെ പോരാടാൻ പുതിയ കക്ഷികൾ വരുന്നത്‌ സ്വാഗതാർഹമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. എന്നാൽ ഈ കക്ഷികളെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി ഉദയം ചെയ്താൽ ഇടതുപക്ഷവുമായി സഹകരിപ്പിക്കുമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു വി.എസ്‌.

മറുപുറംഃ പണ്ട്‌, പണ്ട്‌ ഒരു നാട്ടിൽ രണ്ട്‌ ആടുകളും ഒരു കൊതിയനായ കുറുക്കനും ഉണ്ടായിരുന്നു… കുറുക്കൻ ഒരിക്കൽ ആടുകളെ തമ്മിൽ തല്ലിച്ച്‌ ചോര കുടിക്കാൻ ശ്രമിച്ചു… പക്ഷെ….

ഏതാണ്ട്‌ ഇതുപോലെയാകുമോ സഖാവേ നമ്മുടെ അവസ്ഥ. കോൺഗ്രസുകാരെ സംബന്ധിച്ച്‌ അവരുടെ വാക്ക്‌, പ്രതിജ്ഞ എന്നിവ പഴയ ചാക്ക്‌, ദ്രവിച്ച വൈക്കോൽ എന്നിവ പോലെയാണ്‌. അവര്‌ കൂടുമ്പോൾ കൂടും…. ചോര കുടിക്കാൻ കഴുകൻ കണ്ണുമായി (ആന്റണി വക പ്രയോഗം) ഇരുന്നാൽ പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്ന അവസ്ഥ സി.പി.എമ്മിനു വരുമേ….

Generated from archived content: news1_apr16.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here