ഫയർഫോഴ്‌സിനു ഹെലികോപ്‌ററർ വാങ്ങും

തീപിടുത്തം അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ ഫയർഫോഴ്‌സിന്‌ പ്രതിരോധവകയിൽ

ഹെലികോപ്‌ററർ വാങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മിഠായിതെരുവിലും വാളാഞ്ചേ

രിയിലും നടന്ന പടക്കദുരന്തം കണക്കിലെടുത്താണ്‌ ഹെലികോപ്‌ററർ വാങ്ങാൻ തിരു

മാനിച്ചെതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്ചുതാനന്ദൻ പത്രലേഖകരോട്‌ പറഞ്ഞു.

മറുപുറം

ആളുചത്തുകഴിയുമ്പോഴാണല്ലോ നമ്മൾ മലയാളികൾ അപദാനങ്ങൾ പാടി

പുകഴ്‌ത്തുക. ഏതാണ്ട്‌ ഇതുപോലെയാണ്‌ ഈ ഹെലികോപ്‌റ്റർ വാങ്ങലും. ഏതൊരു

ദുരന്തവും നടന്നതിനുശേഷമേ നാം അതിനുവേണ്ട മരുന്നുതേടി നടക്കു….. കേരളത്തിലെ

ഏറ്റവും മികച്ച സുരക്ഷാസേനക്ക്‌ ഒരു ഹെലികോപ്‌റ്റർപോലും ഉണ്ടായിരുന്നില്ലെന്ന്‌ അറി

ഞ്ഞതിൽ ‘സന്തോഷം’.

മിക്കവാറും തീപിടുത്തം കഴിഞ്ഞ്‌ അതിന്റെ ചാരം കോരി തെങ്ങിന്റെ തടത്തിൽ ഇടുവാൻ

വരുന്ന നിങ്ങളുടെ ഫയർഫോഴ്‌സിനു ഒരു ഹെലികോപ്‌റ്റർ കിട്ടിയാൽ നന്നാകുമെങ്കിൽ

നന്നാകട്ടെ. പുതിയ ഉപകരണങ്ങൾ ഉണ്ടെങ്കിൽ അതു വാങ്ങിക്കാൻ ഇനിയുമൊരു ദുരന്തം

വരെ കാത്തിരിക്കേണ്ടതില്ല.

Generated from archived content: news1_apr14_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here