സന്യാസിമാർ സമൂഹത്തിന്റെ താഴെ തട്ടിൽ ഇറങ്ങിച്ചെല്ലണമെന്നും, തിന്മകൾക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ ശ്രമിക്കണമെന്നും മാതാ അമൃതാനന്ദമയീദേവി പറഞ്ഞു. പേരാമ്പ്ര ശിലാസ്ഥാപനവേദി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അമ്മ.
മറുപുറംഃ- ചന്ദ്രസ്വാമി, ധീരേന്ദ്ര ബ്രഹ്‌മാചാരി, മാനഭംഗസ്വാമി, കാഞ്ചിസ്വാമി എന്നിവർ സമൂഹത്തിന്റെ അടിത്തട്ടിൽ ഇറങ്ങി സേവനം നടത്തിയ സന്യാസിമാരാണ്. ഇവരെപ്പോലെയുളളവർ സമൂഹത്തിന്റെ അടിത്തട്ടിലും മേൽത്തട്ടിലും ഇറങ്ങിവരാതിരിക്കാൻ പ്രാർത്ഥിക്കുന്നവരാണ് ജനം. സകലതും ത്യജിച്ച് ഈശ്വരപാദത്തിൽ ജീവിതം അർപ്പിച്ചവർ എന്തിനാണമ്മേ അടിത്തട്ടിലും മേൽത്തട്ടിലും ഇടപെടുന്നത്? അതൊരു സുഖമുളള ഏർപ്പാടല്ല… നമുക്കത് വേണ്ടമ്മേ…. പേടിയാകുന്നതുകൊണ്ടാണ്.
Generated from archived content: news1_apr13.html