തിരുവനന്തപുരം വെസ്‌റ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി ശരത്‌ചന്ദ്രപ്രസാദിനു പാർട്ടി പിന്തുണ നല്‌കില്ലെന്ന് ശ്രീധരൻപിളള. എന്നാൽ അവിടെ ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്താത്തത് മറ്റ് കാരണം കൊണ്ടാണ്. അവിടെ പാർട്ടിയുടെ കമ്മറ്റിപോലും ഇല്ല. സ്ഥാനാർത്ഥിയെ നിർത്തിയാലും കൂടെ നടക്കാൻ പ്രവർത്തകരെ കിട്ടുകയുമില്ല.
എന്നാൽ ജില്ലയിലെ ഒരു എൽ.ഡി.എഫ് സ്ഥാനാർത്ഥി സഹായം അഭ്യർത്ഥിച്ച് ബി.ജെ.പി ഓഫീസിൽ വന്നിരുന്നെന്നും എന്നാൽ അത് ആരാണെന്ന് പറയില്ലെന്നും ശ്രീധരൻപിളള പറഞ്ഞു.
മറുപുറംഃ ഇങ്ങനെ വഴാ….വഴാന്ന് പത്രസമ്മേളനം നടത്തി കാലം കഴിക്കാനേ ഈ വക്കീലുപിളളയ്‌ക്കു പറ്റൂ. കേരളത്തിൽ എവിടെയെങ്കിലും ഒരു കാക്ക ആരുടേയെങ്കിലും തലയി കാഷ്‌ഠിച്ചാൽ മതി… അപ്പോ തന്നെ നടത്തും ടിയാൻ പത്രസമ്മേളനം. ഏതായാലും കൂടെ നടക്കാൻ പ്രവർത്തകരില്ലെന്ന സത്യമെങ്കിലും പിളേളച്ചൻ തിരിച്ചറിഞ്ഞല്ലോ. അത്രയെങ്കിലും വളർച്ചയായി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ബി.ജെ.പി ഓഫീസിൽ വന്ന് സഹായം അഭ്യർത്ഥിച്ചുവത്രെ….. സംഗതി ശരിയോ തെറ്റോ ആകട്ടെ, എന്തായാലും പിളളയ്‌ക്ക് ആ പേരൊന്ന് പറഞ്ഞുകൂടെ. എങ്ങിനെ പേരു പറയും, പണ്ട് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിൽനിന്നും കാശുവാങ്ങി വോട്ടു കൊടുത്ത കഥ അങ്ങാടിപ്പാട്ടാകുമേ…. പിന്നെ രാജ്‌നാഥ് സിംഗിന്റെ രഥം പിളളയുടെ നെഞ്ചത്തൂടെയായിരിക്കും ഉരുളുക.
Generated from archived content: news1_apr12_06.html