പുതിയ പാർട്ടി – പദ്‌മജ ഇടയുന്നു

കോൺഗ്രസിനെ പിളർത്തി മുരളീധരന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുന്നതിൽ പദ്‌മജ താത്‌പര്യപ്പെടുന്നില്ലെന്ന്‌ സൂചന. ഇതു സംബന്ധിച്ച ഐ ഗ്രൂപ്പിന്റെ യോഗത്തിൽ പദ്‌മജ പങ്കെടുത്തില്ല. പതിനഞ്ച്‌ എം.എൽ.എമാരിൽ അഞ്ചുപേർക്കു മാത്രമാണ്‌ പുതിയ പാർട്ടി രൂപീകരിക്കാൻ താത്‌പര്യം.

മറുപുറംഃ- മുരളീധരൻ ഇപ്പോൾ വടക്കൻപാട്ടിലെ ഒതേനനെപ്പോലെയായി… “പെങ്ങൾ ചതിച്ച ചതിയാണച്ഛാ…, ഗ്രൂപ്പുകളിയിലെ പാരയാണേ…” എന്നീ പാണഗീതങ്ങൾ ആലപിച്ച്‌ ടിയാൻ നടക്കുന്നുവെന്ന്‌ ചില വാർത്തകൾ. ഏതായാലും തനിക്കുശേഷം പ്രളയം എന്ന മുരളിയുടെ ആധുനിക ചിതയ്‌ക്കുവേണ്ടി ബലിയാടാകാൻ പതിനഞ്ചിൽ അഞ്ചേ ഇപ്പോൾ ബാക്കിയുളളൂ… ഒടുവിൽ അപ്പനും പറയും… “മഹനേ… പ്രായമിത്രയായാലും അപ്പനും ഒരു കോൺഗ്രസ്സല്ലേ എന്ന്‌…”

Generated from archived content: news1_apr12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here