ഇന്ത്യയുടെ ചന്ദ്രയാത്ര ദൗത്യവുമായി ബന്ധപ്പെട്ട സുപ്രധാന കരാറിൽ ഐ.എസ്.ആർ.ഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഒപ്പുവച്ചു. ചന്ദ്രനിലേക്കുളള ആദ്യ പര്യഗവേഷണ വാഹനം “ചന്ദ്രയാൻ-1” 2008 ആയിരിക്കും വിക്ഷേപിക്കുക. അമേരിക്കയുടെ രണ്ട് പര്യഗവേഷണ പേടകങ്ങൾ ഇതിനായി ഉപയോഗിക്കും. കരാർ പ്രകാരം ചന്ദ്രനിലേക്ക് ഇന്ത്യ മനുഷ്യരെ അയയ്‌ക്കില്ല.
മറുപുറംഃ ചന്ദ്രനിൽ ഇന്ത്യക്കാരൻ ഇറങ്ങിയാൽ അമേരിക്കക്ക് എന്താണ് കൂവേ എന്നൊരു ചോദ്യമുയരുന്നുണ്ട്. പണ്ട് ചന്ദ്രനിലിറങ്ങി എന്നു പറയുന്ന മൂന്ന് അമേരിക്കക്കാർ ഏതോ സ്‌റ്റുഡിയോവിലാണ് ഇറങ്ങിയതെന്ന് തലതിരിഞ്ഞ ചില ശാസ്‌ത്രകുതുകികൾ വിളിച്ചു പറഞ്ഞതിന്റെ ക്ഷീണം പലർക്കും മാറിയിട്ടില്ല. ശരിയാണ് വായു ഇല്ലാത്ത ചന്ദ്രനിൽ അമേരിക്കൻ കൊടി പാറിപ്പറക്കുന്നതെങ്ങനെ. ഏതായാലും ഐ.എസ്.ആർ.ഒ രക്ഷപ്പെട്ടു. ഭൂമിയിൽ ചന്ദ്രനുണ്ടാക്കാൻ ഇനി സ്‌റ്റുഡിയോ തീർക്കണ്ടല്ലോ. അത്രയും ലാഭം. വിജയാശംസകൾ.
Generated from archived content: news1_apr10_06.html