പ്രൊഫഃഎം.എൻ.വിജയനെ പത്‌മജ സന്ദർശിച്ചു

സി.പി.എം നേതൃത്വത്തോട്‌ ആശയപരമായ വിയോജിപ്പ്‌ പ്രകടിപ്പിച്ച ഇടതുപക്ഷ സൈദ്ധാന്തികൻ പ്രൊഫഃഎം.എൻ.വിജയനെ സന്ദർശിച്ച്‌ മുകുന്ദപുരം യു.ഡി.എഫ്‌ സ്ഥാനാർത്ഥി പത്‌മജ വേണുഗോപാൽ അനുഗ്രഹം തേടി. കൊടുങ്ങല്ലൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ്‌ സ്ഥാനാർത്ഥി വോട്ടു ചോദിക്കുകയും അനുഗ്രഹം തേടുകയും ചെയ്തത്‌. ഇത്‌ രാഷ്‌ട്രീയവൃത്തങ്ങളിൽ കൗതുകവും അഭ്യൂഹവും പരത്തി.

മറുപുറംഃ- പഠിച്ച ‘പാഠ’ത്തിന്റെ പരീക്ഷ കഴിഞ്ഞില്ല; അപ്പോഴെക്കും പുതിയ ‘പാഠ’പുസ്തകവുമായി പത്‌മജ എത്തി. എന്തിനാ പത്‌മജേ ഈ വയോവൃദ്ധനെ ഇങ്ങനെ ക്രൂശിക്കുന്നത്‌. ഇങ്ങനെയൊരു നാട്ടുനടപ്പ്‌ അപ്പൻപോലും കാണിച്ചിട്ടില്ലല്ലോ. പറഞ്ഞിട്ട്‌ കാര്യമില്ല. തകരകൾ മുളയ്‌ക്കുമ്പോൾ പഴയ കണക്കുകൾ ചികയാറില്ല. വിജയൻ മാഷിന്റെ വിധി. ഇനി എത്ര പ്രഭാഷണങ്ങളിൽ തന്റെ നിലപാട്‌ തറ അദ്ദേഹം വിശദീകരിക്കണം….

Generated from archived content: news1_apr10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here