ഐസ്‌ക്രീം കേസ്‌ വിചാരണയ്‌ക്ക്‌ ഹൈക്കോടതി അനുമതി നല്‌കി

ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിൽ കോഴിക്കോട്‌ സെഷൻസ്‌ കോടതിയിലെ വിചാരണ തുടങ്ങാൻ ഹൈക്കോടതി അനുമതി നല്‌കി. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പേർ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവരേയും വിചാരണ ചെയ്യാൻ കീഴ്‌ക്കോടതിയ്‌ക്ക്‌ അധികാരമുണ്ടെന്ന്‌ ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്‌. അന്വേഷണത്തിൽ അപാകതയുണ്ടെന്ന്‌ തോന്നുകയാണെങ്കിൽ അത്‌ വിചാരണക്കോടതിയിൽ കക്ഷികൾക്ക്‌ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.

മറുപുറംഃ വിനീതരായ മനുഷ്യരേ, നിങ്ങൾക്കിതാ കല്ലും മുളളും നിറഞ്ഞ വഴികൾ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. വിട്ടുപോയത്‌ പൂരിപ്പിക്കുക, വാചകം ശരിയായ ക്രമത്തിലെഴുതുക എന്നീ പരിപാടികളായിരിക്കും ഇനി വിചാരണക്കോടതിയിൽ അരങ്ങേറുക. തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ട വീരശൂരവിനീതവിധേയർ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ്‌ കേരളം…. വിചാരണ തുടങ്ങട്ടെ… ഒരു സുനാമിക്കുകൂടി വകയുണ്ട്‌.

Generated from archived content: news1_apr1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here