പിണറായിക്കെതിരെ ടി.പി. നന്ദകുമാറിന്റെ ഹർജി

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, ഭാര്യ കമലം, മകൻ വിവേക്‌, നേതാക്കളായ തോമസ്‌ ഐസക്‌, എം.എ.ബേബി എന്നിവർക്കെതിരെ സാമ്പത്തിക തിരിമറിക്ക്‌ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനും മറ്റും നിർദ്ദേശം നല്‌കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ ‘ക്രൈം’ എഡിറ്റർ ടി.പി.നന്ദകുമാർ ഹർജി നല്‌കി. ലാവ്‌ലിൻ അഴിമതിപ്പണം പിണറായിയുടെ ഭാര്യയും മകനും ചേർന്നു നടത്തുന്ന ‘കമല ഇന്റർനാഷണൽ എക്‌സ്‌പോർട്ടേഴ്‌സ്‌’ എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ ഒരു പരാതി. സ്വരലയയുടെ സ്വത്ത്‌ സംബന്ധിച്ച്‌ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്‌.

മറുപുറംഃ അച്യുതാനന്ദന്റെ കൈയ്യിൽനിന്നും ഒരടി കിട്ടിക്കഴിഞ്ഞതേയുളളൂ. ദേ വരുന്നൂ നന്ദകുമാറിന്റെ ഹർജി. ഹർജി തളളിയാലും സ്വീകരിച്ചാലും ജനത്തിന്‌ പുതിയ അറിവുകൾ കിട്ടുമായിരിക്കും. ഇപ്പോൾതന്നെ ഇന്റർനെറ്റിൽ പിണറായിയുടെ വീടിന്റെ പടവും വീടു കാണാനെത്തിയ സഖാക്കളെ പാർട്ടിയിൽ നിന്നു പുറത്താക്കിയ വിവരവും വന്നിട്ടുണ്ട്‌. പിന്നെ നന്ദകുമാറിന്റെ പിറകിൽ ഗമണ്ടന്മാർ ഉളളതുകൊണ്ടും തല്ലുകൊളളൽ പുളളിക്ക്‌ പുത്തരിയല്ലാത്തതിനാലും കമല ഇന്റർനാഷണലിൽ എന്താണു പരിപാടിയെന്ന്‌ ചിലപ്പോൾ അറിയാൻ കഴിഞ്ഞേക്കും.

Generated from archived content: news1_apr06_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here