ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ, ജനതാദൾ സീറ്റ് നിഷേധിക്കപ്പെട്ട കോവളം സിറ്റിംഗ് എം.എൽ.എ ഡോ.എ.ലോഹിതദാസൻ നാടാർ സ്വതന്ത്രനായി പത്രിക നല്‌കി. ഐ.എ.എസ്, വനം മാഫിയകളാണ് തനിക്കെതിരെയുളള എല്ലാ ആരോപണങ്ങൾക്കും പിന്നിലെന്ന് നീലൻ കുറ്റപ്പെടുത്തി. പാർട്ടിയും മുന്നണിയും തന്നെ വഞ്ചിച്ചുവെന്നും നീലൻ തുറന്നടിച്ചു. പത്രിക നല്‌കിയതോടൊപ്പം നീലൻ എം.എൽ.എ സ്ഥാനവും രാജിവച്ചു.
മറുപുറംഃ സ്വതന്ത്രനായി ഒന്നു ജയിച്ചു കയറിവന്നോട്ടെ, പിന്നെ തനിക്കെതിരെ എന്ത് ആരോപണം വന്നാലും ഒരു പാർട്ടിയുമായും വക്കാലത്ത് വേണ്ടിവരില്ലല്ലോ. തന്റെ മനഃസാക്ഷിയോടു മാത്രം കണക്കു പറഞ്ഞാൽ മതി. മനഃസാക്ഷിയാണേൽ താൻ പറയുന്നതിന്റെ അപ്പുറം പോകത്തുമില്ല. ഇനി നീലന്റെ മുന്നിലൂടെ ഒറ്റ ഐ.എ.എസ് ഉദ്യോഗസ്ഥകളേയും കണ്ടുപോകരുത്…. കണ്ടാൽ നീലൻ ‘പേടിപ്പിച്ചു’ കളയും, നോക്കിക്കോ…
Generated from archived content: news1_apr04_06.html
Click this button or press Ctrl+G to toggle between Malayalam and English