കെ.പി.സി.സി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുല്ലപ്പിളളി രാമചന്ദ്രൻ, പി.പി.ജോർജ്, തലേക്കുന്നിൽ ബഷീർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പതിമൂന്നു ജനറൽ സെക്രട്ടറിമാരാണ്. എന്നാൽ രാജ്‌മോഹൻ ഉണ്ണിത്താനെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും മറ്റു ഭാരവാഹിത്വത്തിലും ഉൾപ്പെടുത്തിയിട്ടില്ല.
മറുപുറംഃ ചെന്നിത്തലയ്‌ക്ക് പാഷാണത്തിൽ കൃമികളെ പ്രത്യേകം തിരിച്ചറിയാമെന്ന് തോന്നുന്നു. ഈ സാധനത്തെ തോളിലിരുത്തിയാൽ തന്റെ ചെവിയുടെ കാര്യം വാവലു ചപ്പിയ പറങ്കിമാങ്ങ പോലെയാകുമെന്ന് ചെന്നിത്തല മനസ്സിലാക്കിയിരിക്കുന്നു. നല്ല നാവ് നല്ല തല്ലിന് തുല്യം… പക്ഷെ ഉണ്ണിത്താന്റേത് ഇത്തിരി വിളഞ്ഞതായിപ്പോയി…. ഇനി കാശിക്കുപോകാം…
Generated from archived content: news1_8july05.html