പി.ഡി.പി. പിളർപ്പിലേയ്‌ക്ക്‌

അബ്‌ദുൾ നാസർ മദ്‌നിയുടെ നേതൃത്വത്തിലുളള പീപ്പിൾസ്‌ ഡെമോക്രാറ്റിക്‌ പാർട്ടി പിളരുന്നു. പി.ഡി.പി. സെക്യുലർ എന്ന പേരിൽ പുതിയ പാർട്ടി രൂപം കൊണ്ടതായി പി.ഡി.പി. ആക്‌ടിങ്ങ്‌ ചെയർമാൻ കെ.ഇ.അബ്‌ദുളള, മുൻ സംസ്ഥാന സെക്രട്ടറി ജയൻ ഇരമല്ലൂർ, ടി.എ.മുഹമ്മദ്‌ എന്നിവർ പറഞ്ഞു.

മദ്‌നി തന്റെ ഭാര്യാബന്ധുവായ പൂന്തുറ സിറാജ്‌ ഉൾപ്പെടുന്ന ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന്‌ ഇവർ ആരോപിച്ചു.

ചെയർമാൻ മദ്‌നിയുടെ ജയിൽ മോചനത്തിനുവേണ്ടിയുളള സമരങ്ങൾ പി.ഡി.പി. നിർത്തലാക്കിയത്‌ ദുരൂഹമായി തോന്നുന്നുവെന്നും ഇവർ പറഞ്ഞു.

മറുപുറം ഃ- കാട്ടിൽ കിടക്കുന്ന രാമനാണ്‌ കൂടുതൽ വില. നാട്ടിലിറങ്ങിയിട്ട്‌ എന്തുകാര്യം. പുതിയ പാർട്ടിക്കാരെ, മദ്‌നി അങ്ങ്‌ ജയിലിൽ തന്നെ കിടന്നോട്ടെ ഇടയ്‌ക്കിടെ അഭിമുഖവും വാർത്തയുമായി നിറഞ്ഞു നില്‌ക്കാമല്ലോ.

Generated from archived content: news10_july2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here