തിരുവനന്തപുരത്ത് നടന്ന ഐ ഗ്രൂപ്പ് കൂട്ടായ്‌മ സംസ്ഥാനഭരണത്തിൽ നേതൃത്വമാറ്റം ആവശ്യപ്പെടേണ്ടെന്ന ധാരണയിൽ പിരിഞ്ഞു. എന്നാൽ ഈ യോഗത്തിൽ മുരളീധരനും മന്ത്രി ശങ്കരനും അടക്കം പല പ്രമുഖരും പങ്കെടുത്തില്ല. 18 ഐ ഗ്രൂപ്പ് എം.എൽ.എമാരിൽ 12 പേരാണ് കരുണാകരനെ കണ്ട് ചർച്ച നടത്തിയത്.
മറുപുറംഃ- ഉത്തരത്തിൽ ഇരുന്നതും കിട്ടിയില്ല കക്ഷത്തേലിരുന്നത് പോകുകയും ചെയ്‌തു….ഇനിയെന്ത് നേതൃത്വമാറ്റം….പറ്റുമെങ്കിൽ കൂട്ടത്തോടെ ഒരു ഗ്രൂപ്പ് മാറ്റമാകാം….അല്ലെങ്കിൽ ഹൈക്കമാന്റിന്റെ സന്നിധിയിൽ ചെന്ന് പിച്ചക്കാരെപോലെ “അമ്മാ….ഒരു കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തായോ….കെ.ടി.ഡി.സിയ്‌ക്ക് വേണ്ടി റെക്കമന്റ് തായോ….തളളയില്ലാത്ത കുഞ്ഞുങ്ങളാണേ….കാപ്പാത്തുങ്കോ” എന്നു പറഞ്ഞ് കേണു നടക്കാം.
Generated from archived content: news1-may25.html