ആന്റണിക്കെതിരെ ഒന്നും പ്രതീക്ഷിക്കണ്ട ഃ കരുണാകരൻ

മുഖ്യമന്ത്രി ആന്റണിക്കെതിരെ തന്നിൽനിന്നും ഇനി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന്‌ കെ.കരുണാകരൻ. ആന്റണി ശൈലി മാറ്റണമോയെന്ന പത്രലേഖകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു കരുണാകരൻ. നിങ്ങൾ ആഗ്രഹിച്ചത്‌ തന്റെ കൈയിൽ നിന്നും കിട്ടില്ലയെന്നും പത്രക്കാരോട്‌ കരുണാകരൻ വ്യക്തമാക്കി.

മറുപുറംഃ- ആന്റണിക്കെതിരെ ജനം പ്രതീക്ഷിച്ചിരുന്ന അമിട്ടുകൾ വെടിമരുന്നില്ലാത്ത ഈർക്കിലിപടക്കം പോലെ വടക്കാഞ്ചേരിയിലും മുകുന്ദപുരത്തും ചീറ്റിപ്പോയില്ലേ….ഇനി ആന്റണിക്കെതിരെ എന്തു പ്രതീക്ഷിക്കാൻ; തിരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ ഇങ്ങോട്ടു വിളിച്ചാൽ തിരിഞ്ഞോടുന്ന മകനും, പട്ടുസാരിയും ചുറ്റി ലിപ്‌സ്‌റ്റിക്കിട്ട്‌ മുറിയിൽ അടച്ചിരിക്കുന്ന മകളും അപ്പന്റെ തലയ്‌ക്കുമുകളിലെ ആകാശകോടാലികളായി തൂങ്ങിയാടുമ്പോൾ ജനങ്ങളുടെ പ്രതീക്ഷ വേറെ ചിലതാണ്‌…. യേത്‌…?

Generated from archived content: news1-may24.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here