തിരഞ്ഞെടുപ്പ് തോൽവി ഉണ്ടാക്കിയ അനിശ്ചിതത്വത്തിനിടയിൽ മേയ് 24ന് തിരുവനന്തപുരത്ത് കെ.കരുണാകരന്റെ വസതിയിൽ യോഗം ചേരാൻ തീരുമാനം. പരാജയം വിശകലനം ചെയ്യാൻ മാത്രമാണ് യോഗം സംഘടിപ്പിക്കുന്നതെന്ന് ഐ ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു. ഇത് ഗ്രൂപ്പ് യോഗമല്ലെന്നും വ്യക്തമാക്കി. എന്നാൽ ഇതിൽ വലിയ കാര്യമൊന്നുമില്ലെന്ന് ‘എ’ ഗ്രൂപ്പിന്റെ പ്രമുഖ നേതാവ് പറഞ്ഞു.
മറുപുറംഃ- പാണ്ടൻനായുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും നോ രക്ഷ….നിവരില്ല. നല്ല മുട്ടൻ ഉലക്കയ്‌ക്ക് അടികിട്ടിയതിന്റെ മരവിപ്പ് മാറിവരുന്നതേയുളളൂ…. ദേ….തുടങ്ങി ഗ്രൂപ്പുയോഗം. നാട്ടുകാരായ കേരളീയരെയും വെറുപ്പിച്ചു വീട്ടുകാരായ ശരത്‌ചന്ദ്ര പ്രസാദിനേയും ഉണ്ണിത്താനെയും വെറുപ്പിച്ചു. ഇനി ആരെ വെറുപ്പിക്കാനാണാവോ ഈ പടപ്പുറപ്പാട്….ഒരു മെത്തയിലും ഈ അട്ട കിടക്കുകയില്ല.
Generated from archived content: news1-may22.html